വിശാഖപട്ടണം : ക്രിക്കറ്റിന്റെ മനോഹാരിതയും ഉദ്വേഗവും നിറച്ച മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ 50 ഓവറില്‍ 321/6 റണ്‍സെടുത്തപ്പോള്‍ വിന്...
വിശാഖപട്ടണം : ക്രിക്കറ്റിന്റെ മനോഹാരിതയും ഉദ്വേഗവും നിറച്ച മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ 50 ഓവറില്‍ 321/6 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെുക്കുകയായിരുന്നു.
കൂറ്റനടികളുടെ മത്സരമായിരുന്നു വിശാഖപട്ടണം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റില്‍ അതിവേഗത്തില്‍ പതിനായിരം റണ്‍സെടുക്കുന്ന താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാറിയ മത്സരവുമായിരുന്നു ഇത്.
വിശാഖപട്ടണത്ത് ടോസ് നേടുന്നവര്‍ക്കാണ് വിജയമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ സെഞ്ചുറിയുടെ ബലത്തില്‍ 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.
130 പന്തില്‍ 13 ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 157 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. 73 റണ്‍സെടുത്ത അമ്പാട്ടി റായുഡു ഉറച്ച പിന്തുണ നല്‍കി. 40 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ശേഷമായിരുന്നു ഇന്ത്യന്‍ കുതിപ്പ്.
മറുപടിക്കിറങ്ങിയ വിന്‍ഡീസും തകര്‍ത്തടിച്ചു ജയത്തിലേക്കു കുതിച്ചുവെങ്കിലും അവസാന ഘട്ടത്തില്‍ കാലിടറി. അവസാന ഓവറില്‍ അഞ്ചു റണ്‍സ് വേണമായിരുന്നു. ഷായ് ഹോപ്പിന്റെ കൂറ്റനടി തടയാന്‍ അമ്പാട്ടി റായിഡുവിനു കഴിഞ്ഞില്ല. പന്ത് അതിര്‍ത്തി വര കടന്നു. അതോടെ മത്സരം സമനിലയിലായി. 134 പന്തില്‍ 10 ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ ഹോപ് 123 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടാം മല്‍സരത്തിലും അടിച്ചുതകര്‍ത്ത് സെഞ്ചുറിക്കു മുന്നില്‍ വീണുപോയ ഇരുപത്തൊന്നുകാരന്‍ ഷിമ്രോണ്‍ ഹെറ്റ്മയറിന്റെ പ്രകടനമാണ് ആതിഥേയര്‍ക്കു ജയത്തിനരികില്‍ വരെയെത്താന്‍ സഹായകമായത്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ 64 പന്തില്‍ നാലു ബൗണ്ടറിയും ഏഴു സിക്‌സും ഉള്‍പ്പെടെ 94 റണ്‍സെടുത്തു.
നാലാം വിക്കറ്റില്‍ ഹെറ്റ്മയറും ഹോപും ചേര്‍ന്ന് 143 റണ്‍സെടുത്തു. ഇത് അവരുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ലീഡ് തുടരുന്നു.
COMMENTS