കൊച്ചി: വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ശബരിമലയില്‍ യുവതികളുടെ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജി ഹൈ...
കൊച്ചി: വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ശബരിമലയില്‍ യുവതികളുടെ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ് ഹര്‍ജിയിലെ ആവശ്യമെന്നു കണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് തള്ളിയത്. പൊതു പ്രവര്‍ത്തകനായ പിഡി ജോസഫായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്.
സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഈ വാദം കോടതി തള്ളി.
പരമോന്നത കോടതിയുടെ വിധിക്ക് അനുസൃതമായി മാത്രമേ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് കരുത്തു പകരുന്നവയല്ല ഹര്‍ജിക്കാരന്റെ വാദങ്ങളെന്നും കോടതി നിരീക്ഷിച്ചു.
COMMENTS