ന്യൂഡല്‍ഹി : രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്നു ഖ്യാതിയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി അന്തരിച്ചു...
ന്യൂഡല്‍ഹി : രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്നു ഖ്യാതിയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി അന്തരിച്ചു.
ഇന്നു വൈകുന്നേരം നാലു മണിയോടെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നു തിവാരിയുടെ 93ാം ജന്മദിനവുമായിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശിനെ വിഭജിച്ച് ഉത്തര്‍ഖണ്ഡ് രൂപീകരിച്ചപ്പോള്‍ അദ്ദേഹം അവിടെയും മുഖ്യമന്ത്രിയായി. ഈ പദവിക്ക് അര്‍ഹനായ ഏക നേതാവാണ് തിവാരി.
സെപ്റ്റംബര്‍ അവസാനം മുതല്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉത്തരാഖണ്ഡ് രൂപീകരണത്തിന് മുന്‍പ് തിവാരി ഉത്തര്‍പ്രദേശിന്റെയും മുഖ്യമന്ത്രിയായിട്ടുണ്ട്.
രാജീവ് ഗാന്ധി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയും പിന്നീട് ധനമന്ത്രിയുമായിരുന്നു തിവാരി. ആന്ധ്ര ഗവര്‍ണറായിരിക്കെ, എണ്‍പത്താറാം വയസ്സില്‍ ലൈംഗികാരോപണത്തില്‍ പെട്ടു രാജിവയ്ക്കുകയായിരുന്നു. അതോടെ അദ്ദേഹത്തിന്റെ പൊതു ജീവിതം അവസാനിച്ചിരുന്നു.

COMMENTS