കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവി...
കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്നു കണ്ടെത്തിയതാണെന്നും ഇനിയും ഈ കേസില്‍ തുടരന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി കെ.എം മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ഈ ഹര്‍ജി കോടതി നവംബര്‍ 15 ന് വീണ്ടും പരിഗണിക്കും.
അതേസമയം ഈ കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം ഈ കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
COMMENTS