കൊച്ചി: പീഡനക്കേസില്‍ ജയിലിലായിരുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യ...
കൊച്ചി: പീഡനക്കേസില്‍ ജയിലിലായിരുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേരളത്തില്‍ പ്രവേശിക്കരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം, അവര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകാത്തതും സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനാലുമാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ഫ്രാങ്കോ മുളയ്ക്കലിന് കേരളത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
COMMENTS