തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്‌കറിന്റെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തലസ്ഥാനത്ത് നടന...
വയലിന്‍ നെഞ്ചോട് ചേര്‍ത്ത്, പൂക്കളാല്‍ പൊതിഞ്ഞ ബാലഭാസ്‌കറിനെ ശാന്തി കവാടത്തിലെ ചിത ഏറ്റുവാങ്ങി. 11 മണിയോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്.
യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും തിരുമലയിലെ വസതിയിലും പൊതു ദര്‍ശനത്തിന് വച്ചശേഷമാണ് ശാന്തികവാടത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയശേഷമാണ് അദ്ദേഹം വിടവാങ്ങിയത്.
ഉച്ചയ്ക്ക് ഗായകന്‍ ഹരിഹരന്‍ അടക്കമുള്ളവര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ബാലഭാസ്‌കറിനെ അനുസ്മരിക്കാന്‍ ഒത്തുകൂടുന്നുണ്ട്.
COMMENTS