കണ്ണൂര്‍: കണ്ണൂരില്‍ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമികള്‍ തീയിട്ടു നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വായനശാല ...
കണ്ണൂര്‍: കണ്ണൂരില്‍ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമികള്‍ തീയിട്ടു നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വായനശാല ഉള്‍പ്പടെയുള്ള സ്ഥലമാണ് ആക്രമികള്‍ തീയിട്ടുനശിപ്പിച്ചത്.
ആക്രമത്തില്‍ രണ്ടു നിലകളുള്ള ഓഫീസിന്റെ താഴത്തെ നില പൂര്‍ണ്ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലെ ഉപകരണങ്ങളും കൊടിതോരണങ്ങളും കത്തിനശിച്ചു.
ആക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി ഇതില്‍ പങ്കില്ലെന്ന് അറിയിച്ചു.
Keywords: Kannur, Congress Party, Fire, CPM
COMMENTS