തിരുവനന്തപുരം: ഡബ്ല്യു.സി.സിക്ക് മറുപടിയുമായി എ.എം.എം.എ രംഗത്ത്. ഡബ്ല്യു.സി.സിയുടെ പരാതി പരിഗണിച്ചുവരവെയാണ് സംസ്ഥാനത്ത് പ്രളയമുണ്ടായതെന്...
തിരുവനന്തപുരം: ഡബ്ല്യു.സി.സിക്ക് മറുപടിയുമായി എ.എം.എം.എ രംഗത്ത്. ഡബ്ല്യു.സി.സിയുടെ പരാതി പരിഗണിച്ചുവരവെയാണ് സംസ്ഥാനത്ത് പ്രളയമുണ്ടായതെന്നും എ.എം.എം.എയിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രളയക്കെടുതിയില്‍ പെട്ടുവെന്നും അതിനാലാണ് പരാതിയില്‍ കാലതാമസമുണ്ടായതെന്നും താരസംഘടനയുടെ ഔദ്യോഗിക വക്താവായ ജഗദീഷ് പ്രസ്താവനയിറക്കി.
എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് പ്രശ്‌നപരിഹാരം കണ്ടെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്നു തന്നെയാണ് അമ്മയുടെ നിലപാടെന്നും മോഹന്‍ലാലിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുമെന്നും ജഗദീഷ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സിയിലെ അംഗങ്ങളായ നടിമാര്‍ എ.എം.എം.എയ്‌ക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നും എ.എം.എം.എയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി വരുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

COMMENTS