ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.
ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. ശുപാര്‍ശ ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു.
കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
വിഷയത്തില്‍ എത്രയും വേഗം തീരുമാനം അറിയിക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി നല്‍കി. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.
രാജീവ് ഗാന്ധി വധക്കേസില്‍ 27 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ശാന്തന്‍, ജയകുമാര്‍ എന്നിവരെ വിട്ടയയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ശുപാര്‍ശ.
Highlight: Tamil nadu recommends releasing Rajiv Gandhi assassins.

COMMENTS