തിരുവനന്തപുരം : ആഘോഷങ്ങളില്ലാതെ കേരളം ശ്രീകൃഷ്ണ ജയന്തി ഭക്തിപൂര്‍വം കൊണ്ടാടുന്നു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ശോഭായാത്ര...
തിരുവനന്തപുരം : ആഘോഷങ്ങളില്ലാതെ കേരളം ശ്രീകൃഷ്ണ ജയന്തി ഭക്തിപൂര്‍വം കൊണ്ടാടുന്നു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ശോഭായാത്രയും മറ്റ് ആഘോഷങ്ങളും വേണ്ടെന്നു ബാലഗോകുലം തീരുമാനിക്കുകയായിരുന്നു.
നാടാകെ ലോക നന്മയ്ക്കു വേണ്ടിയുള്ള നാമജപയാത്രയും പ്രാര്‍ത്ഥനായജ്ഞങ്ങളും നടക്കുന്നുണ്ട്. ജയന്തി ആഘോഷങ്ങള്‍ക്കു ചെലവാക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും കുട്ടികളുടെ പുനരധിവാസത്തിനും വേണ്ടി വിനിയോഗിക്കാനാണ് തീരുമാനം.
''കണ്ണീരൊപ്പാം കണ്ണനോടൊപ്പം'' എന്ന പുനരധിവാസ പ്രവര്‍ത്തനത്തിന് എല്ലാവരും പങ്കാളികളാവണമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി ബാബുരാജ് അഭ്യര്‍ത്ഥിച്ചു
ഇതേസമയം, കണ്ണന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഗുരുവായൂരില്‍ ഇന്നലെ വൈകിട്ടോടെ തുടക്കമായി. ജന്മനാള്‍ വിളംബരം ചെയ്തുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ടു നടന്നു.
മമ്മിയൂര്‍ ക്ഷേത്രത്തില്‍നിന്നു വൈകിട്ട് 4.30ന് പുറപ്പെട്ട ഘോഷയാത്ര രാത്രി ഏഴിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമാപിച്ചു. അഷ്ടമിരോഹിണി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ഘോഷയാത്ര.
ഇന്നു രാവിലെ ഏഴിനും മൂന്നിനും നടക്കുന്ന കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തങ്കത്തിടമ്പ് സ്വര്‍ണക്കോലത്തിലാണ് എഴുന്നള്ളിക്കുക.
ഏകാദശിക്കും അഷ്ടമിരോഹിണിക്കും ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും ഉള്‍പ്പെടെ വിശേഷദിവസങ്ങളിലാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. പത്തുകിലോ സ്വര്‍ണംകൊണ്ടു നിര്‍മിച്ചിട്ടുള്ള കോലത്തിനു നടുവിലായി മുരളികയൂതി നില്‍ക്കുന്ന ഉണ്ണിക്കൃഷ്ണനും ചുറ്റിനും വീരശൃംഖലയും തുറന്ന ഭാഗത്ത് മരതകപ്പച്ചയും സ്വര്‍ണപ്പൂക്കളും പതിച്ചിരിക്കുന്നു.
ചിങ്ങത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്നുവരുന്ന നാളിലാണ് ഭഗവാന്റെ ജനനം.
Keywords: Lord Krishna, Janmashtami, Guruvayoor, Balagokulam
COMMENTS