തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്‍കി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഒര...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്‍കി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്നില്ലെന്നും തുക എത്രയെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഈ ഉത്തരവ് ഇറക്കിയത്. സംഭാവന നല്‍കുന്നതിന് സമ്മതമില്ലാത്തവര്‍ ശനിയാഴ്ചയ്ക്കകം ഇത് സംബന്ധിച്ച പ്രസ്താവന യൂണിറ്റധികാരിയെ അറിയക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ഉത്തരവില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

COMMENTS