ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യം വിടുന്നതിന് മുന്‍പ് വിജയ് മല്യ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു എന്നു വെളിപ്പെടുത്തിയിരുന്നു. ലണ്ടനില്‍ വച്ച് മാധ്യമങ്ങളോടാണ് വിജയ് മല്യ ജെയ്റ്റ്‌ലിയെ കണ്ട കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണം ജെയ്റ്റ്‌ലി നിഷേധിച്ചു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
COMMENTS