ചെന്നൈ: നീണ്ട അഭ്യൂഹങ്ങള്‍ക്ക് അവസനമായി നടി നയന്‍ താരയും കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഉടന്‍ വിവാഹിതരമാവുമെന്നു റിപ്പോര്‍ട്ട്....
ചെന്നൈ: നീണ്ട അഭ്യൂഹങ്ങള്‍ക്ക് അവസനമായി നടി നയന്‍ താരയും കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഉടന്‍ വിവാഹിതരമാവുമെന്നു റിപ്പോര്‍ട്ട്.
ലേഡി സൂപ്പര്‍ സ്റ്റാറും കാമുകനും അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.
ക്ഷേത്രത്തില്‍ ഭക്തര്‍ക്കു നല്കുന്ന സൗജന്യ ഭക്ഷണം കഴിക്കാനും ഇരുവരും സംബന്ധിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതും വൈറലായി കഴിഞ്ഞു.
നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് നയന്‍സും വിഘ്‌നേശ് ശിവനും പ്രണയത്തിലാവുന്നത്. നേരത്തേ പ്രഭുദേവയുമായി വിവാഹത്തിന്റെ വക്കിലെത്തിയ നയന്‍ താര പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു.
തമിഴില്‍ സൂപ്പര്‍ താരങ്ങളെ വിട്ട് സ്വന്തം നിലയില്‍ നിരവധി ചിത്രങ്ങളാണ് നയന്‍താര വിജയിപ്പിച്ചത്. നയന്‍ നായികയായ കോലമാവ് കോകില, ഇമൈക്കാ നൊടികള്‍ എന്നീ ചിത്രങ്ങള്‍ ഇപ്പോള്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തി ഓടുകയാണ്.
Keywords: Nayanthara, Tamil cinema, Aramm, Vignesh Shivn, Love, Marriage
COMMENTS