തിരുവനന്തപുരം: നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി അദ്ധ്...
തിരുവനന്തപുരം: നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ ഈ വര്‍ഷത്തെ ഡിസ്റ്റന്‍സ് ബാച്ചില്‍ ചേരുന്നതിന് വനിതകളില്‍നിന്ന് (പ്രായ പരിധിയില്ല) അപേക്ഷ ക്ഷണിച്ചു.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- എസ്എസ്എല്‍സി). ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- പ്ലസ്ടു). അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-ടി.ടി.സി./പി.പി.ടി.ടി.സി.), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (1 വര്‍ഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എിവയാണ് കോഴ്‌സുകള്‍.
അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസ് ആനുകൂല്യം ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനളിലും പഠന കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 98 46 80 82 83.
COMMENTS