തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിന് പുതിയ നേതൃത്വം നിലവില്‍ വന്നു. കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു...
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിന് പുതിയ നേതൃത്വം നിലവില്‍ വന്നു. കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിയമിച്ചു. ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനറാകും.
ഒന്നര വര്‍ഷത്തോളമായി വി.എം സുധീരന്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് എം.എം ഹസനാണ് ഈ പദവി വഹിച്ചിരുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്‍ന്റെ പ്രധാന ചുമതല.
ഇതിന് തിരിച്ചടിയുണ്ടായാല്‍ കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നല്‍കുന്നുണ്ട്.
COMMENTS