ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ...
ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന 'നവകേരള' ഭാഗ്യക്കുറി ടിക്കറ്റ് സെപ്റ്റംബര്‍ 3ന് പ്രകാശനം ചെയ്യും.
ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കും. മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമന്‍ ആദ്യ വില്പന നടത്തും.
നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.
സാധാരണ ഭാഗ്യക്കുറിയില്‍ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5000 രൂപ വീതമുള്ള 100800 സമ്മാനങ്ങളും നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്‌ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.
ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താല്പര്യമുള്ള വ്യക്തികള്‍, സന്നദ്ധ/സാംസ്‌കാരിക സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ക്ലബുകള്‍, സ്‌കൂള്‍കോളേജ് പി.ടി.എ.കള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് നവകേരള ഭാഗ്യക്കുറി വില്പനയ്ക്കായി താത്കാലിക ഏജന്‍സി ലഭിക്കും. സൗജന്യമായാണ് ഏജന്‍സി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവര്‍ വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ജില്ല, സബ് ഓഫീസില്‍ ബന്ധപ്പെടണം. ഇതിനായി പ്രത്യേക സംവിധാനം എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിന് 25 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും.
Highlight: Kerala lottery to help flood victims.

COMMENTS