ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിയമിതനാവും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിയമന ശുപാര്‍ശ രാഷ്ട്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിയമിതനാവും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിയമന ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതോടെയാണ് നിയമനം ഉറപ്പായത്.
ഒക്ടോബര്‍ മൂന്നിനാണ് സത്യപ്രതിജ്ഞ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കും. രഞ്ജന്‍ ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര നിയമമന്ത്രാലയത്തിന് കത്തയച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ജസ്റ്റിസ് ഗൊഗോയ് സന്നിഹിതനായിരുന്നു.
63 കാരനായ ജസ്റ്റിസ് ഗോഗോയ് അടുത്ത വര്‍ഷം നവംബര്‍ 17 വരെ ഓഫീസില്‍ തുടരും. അസമിലെ മുന്‍ മുഖ്യമന്ത്രി കേശവചന്ദ്ര ഗൊഗോയിയുടെ മകനാണ്.
Keywords: Chief Justice of India, Dipak Misra, Justice Ranjan Gogi, January, Justices J Chelameswar, MB Lokur, Justices Kurian Joseph, Supreme Court, CJI, National Registrar of Citizen, NRC, Bangladeshi, Indian territory illegally
COMMENTS