തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ശിവസേന പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താൽ ഉപേക്ഷിച്ചു.
ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ് ഭുവനചന്ദ്രനാണ് ഇക്കാര്യമറിയിച്ചത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലും ശക്തമായ മഴ വീണ്ടുമുണ്ടാകുമെന്നു പ്രവചനം ഉള്ളതിനാലുമാണ് ഹർത്താൽ ഉപേക്ഷിച്ചത്.
ശബരിമല വിവിധ ജാതിനതസ്ഥരുടെ ആരാധനാകേന്ദ്രമായതിനാല്‍ ഈ പ്രതിഷേധം കാണാതെപോകരുതെന്ന് ശിവസേന ആവശ്യപ്പെട്ടു.
COMMENTS