കൊച്ചി : വാഹനാപകടത്തില്‍ പരിക്കേറ്റ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാന് നട്ടെല്ലിനു ശസ്ത്രക്രിയ നടത്തും. പരിക്ക് നിസ്സാര...
കൊച്ചി : വാഹനാപകടത്തില്‍ പരിക്കേറ്റ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാന് നട്ടെല്ലിനു ശസ്ത്രക്രിയ നടത്തും.പരിക്ക് നിസ്സാരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായത്. അപ്രതീക്ഷിതമായി റോഡുമുറിച്ചു കടന്നയാളെ രക്ഷിക്കാനായി വെട്ടിയൊഴിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മുന്‍സീറ്റിലിരുന്ന ഹനാനാണ് ഏറ്റവും കൂടുതല്‍ പരിക്കുള്ളത്.
ഹനാന്‍ ആശുപത്രിയില്‍
കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കകിയ ശേഷമാണ് ഹനാനെ എറണാകുളത്തേയ്ക്കു കൊണ്ടുവന്നത്. കാലിന് ഒടിവും നട്ടെല്ലിനു പൊട്ടലുമുണ്ട്. നട്ടെല്ലിനു ക്ഷതമേറ്റെങ്കിലും ബോധമുള്ളതിനാല്‍ ഗുരുതരപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. ഹാറൂണ്‍ പറഞ്ഞു.നാദാപുരത്ത് സാഷ ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ ഹനാന്‍ യാമി വസത്രാലായം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെട്ട കാര്‍
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ഹനാന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നതിനെ തുടര്‍ന്നു ഹനാനു ഭീഷണിയും ഉണ്ടായിരുന്നു. എന്നാല്‍, ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. തന്റെ ചിത്രം വച്ചുണ്ടാക്കിയ പേജില്‍ നിന്നു മറ്റാരോ നടത്തിയ പോസ്റ്റില്‍ താന്‍ നിരപരാധിയാണെന്നു ഹനാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാജ അക്കൗണ്ടിനെതിരേ ഇന്നു പൊലീസിനു പരാതി കൊടുക്കാനിരിക്കെയാണ് ഹനാന്‍ അപകടത്തില്‍ പെട്ടത്.
COMMENTS