സ്വന്തം ലേഖകന്‍ കൊച്ചി: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിക്കൂട്ടിലായ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്നും ...
സ്വന്തം ലേഖകന്‍
കൊച്ചി: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിക്കൂട്ടിലായ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്നും ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തുവിട്ടു.അറസ്റ്റിന് തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യുഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരിക്കെ, നാളെ അറസ്റ്റിനു സാദ്ധ്യതയുണ്ടെന്നറിയുന്നു.
ഇതിനിടെ, ഫ്രാങ്കോ മുളക്കലിനെ രൂപതാ ചുമതലകളില്‍ നിന്ന് മാറ്റിക്കൊണ്ട് സഭ തീരുമാനമെടുത്തു. മുംബയ് അതിരൂപതയുടെ മുന്‍ സഹായ മെത്രാന്‍ ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസിനാണ് ചുമതല. തന്നെ ഒഴിവാക്കണമെന്ന് ഫ്രാങ്കോ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തൃപ്പൂണിത്തുറയില ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നും വളരെ വിശദമായ ചോദ്യംചെയ്യല്‍ നടന്നു. ചെയ്ത കുറ്റങ്ങള്‍ പലതും അദ്ദേഹം സമ്മതിച്ചതായാണ് അറിയുന്നത്.
പൊലീസ് തെളിവുസഹിതം ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പുരോഹിതന് ഉത്തരം മുട്ടി. മാനസികമായും തകര്‍ന്ന നിലയിലാണ് പുരോഹിതനെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
200 ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചത്. നേരിട്ടു ചോദ്യം ഉത്തരം എന്നതായിരുന്നു രീതി. തെറ്റായ ഉത്തരം കൊടുത്താല്‍ തെളിവുകാട്ടുകയും ചെയ്യും. ഇതോടെയാണ് പുരോഹിതന്‍ കടുത്ത പ്രതിരോധത്തിലായത്.
മിക്ക ചോദ്യങ്ങള്‍ക്കും ഇല്ല എന്നതായിരുന്നു മറുപടി. ഇതു പൊലീസിനെ ക്ഷുഭിതരാക്കുകയും ചെയ്തു. ഇന്നലെ ഏഴരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ രണ്ട് അണ്ടിപ്പരിപ്പും വെള്ളവുമാണ് കഴിച്ചത്. ഇടക്കിടെ വെള്ളം ചോദിക്കുകയും ചെയ്തു.
ചോദ്യം ചെയ്യല്‍ നാളെ പൂര്‍ത്തിയായേക്കും. പുരോഹിതന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും പലതിലും വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Bishop Franco Mulakkal, Crime
COMMENTS