ഫ്രാങ്കോ മുളയ്ക്കല്‍ പാലാ സബ്ജയിലില്‍ കോട്ടയം: കന്യാസ്ത്രീയെ പലവട്ടം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ റിമാന്‍ഡിലായ ജലന്ധര്‍ മുന്‍ ബിഷപ് ...
ഫ്രാങ്കോ മുളയ്ക്കല്‍ പാലാ സബ്ജയിലില്‍
- കോട്ടയം: കന്യാസ്ത്രീയെ പലവട്ടം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ റിമാന്‍ഡിലായ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മോഷണക്കേസ് പ്രതികള്‍ക്കൊപ്പം സെല്ലിലടച്ചു.
പാലാ സബ്ജയിലില്‍ ജയില്‍ വേഷമില്ലാതെ, ആര്‍.പി 5968 എന്ന നമ്പറിലാണ് മുന്‍ ബിഷപ് അകത്തായത്.
സെല്ലിലേക്ക് മാറ്റുന്നതിനു മുന്‍പ് ബെല്‍റ്റ് അഴിച്ചുവാങ്ങി. പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും നല്‍കുകയും ചെയ്തു. സെല്ലിലേക്ക് മാറ്റുന്നതിനു മുമ്പ് ഉച്ചഭക്ഷണവും നല്‍കി. ജയില്‍ നടപടികള്‍ അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.
ഫ്രാങ്കോയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. എന്നാല്‍, കര്‍ശന സുരക്ഷ വേണമെന്നു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രിയില്‍ മറ്റുപുള്ളികള്‍ക്കു നല്കിയ കപ്പയും രസവും ചോറുമാണ് ബിഷപ്പിനും കൊടുത്തത്. ജയില്‍ രീതികളുമായി ഫ്രാങ്കോ പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നാണ ് അധികൃതര്‍ പറയുന്നത്.
ഇതേസമയം, കന്യാസ്ത്രീയുടെ പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കെ, ഹര്‍ജികള്‍ക്ക് പ്രസക്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസ് സി.ബി.െഎക്ക് വിടണമെന്ന ഹര്‍ജി പിന്‍വലിച്ചു.
Kyewords: Franco Mulakkal, Pala Sub Jail, Nun Rape Case
COMMENTS