ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്. 2010 ല്‍ ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്. 2010 ല്‍ ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി പ്രതിഷേധ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടാണ് ചന്ദ്രബാബു നാഡിഡു ഉള്‍പ്പടെ 16 പേര്‍ക്ക് മഹാരാഷ്ട്രയിലെ ധന്‍ബാദ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
സെപ്തംബര്‍ 21 ന് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ ഈ കേസില്‍ ജയിലിലായിരുന്ന ചന്ദ്രബാബു നായിഡുവിനെയും മറ്റുള്ളവരെയും വിട്ടയച്ചിരുന്നു. പിന്നീട് നല്‍കിയ പുനപ്പരിശോധന ഹര്‍ജിയിലാണ് കോടതി നടപടി. അതേസമയം ഇപ്പോഴത്തെ ഈ നടപടിക്കു പിന്നില്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുമാണെന്നാണ് ടി.ഡി.പിയുടെ ആരോപണം.

COMMENTS