കോട്ടയം: കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയുള്ള മിഷനറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതി...
കോട്ടയം: കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയുള്ള മിഷനറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെതിരേ കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്ത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചത് മാനം കെടുത്താനെന്ന് സഹോദരന്‍ പറഞ്ഞു.
മിഷണറീസ് ഒഫ് ജീസസ് നടത്തുന്നത് സഹോദരിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമങ്ങളാണ്. ബിഷപ്പിനെതിരായ പരാതി അന്വേഷിക്കാന്‍ വത്തിക്കാന്‍ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്തയാണെന്ന് വിശ്വസിക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം എത്തിക്കുകയാണ് വേണ്ടതെങ്കില്‍ അതവര്‍ക്ക് ഇന്നുതന്നെ ചെയ്യാവുന്നതാണ്. വത്തിക്കാന് നടപടിയെടുക്കാന്‍ സാധാരണഗതിയില്‍ 23 ദിവസം വേണം. അവര്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കേസുമായി ബന്ധപ്പെട്ടവരെ വത്തിക്കാന്‍ വിവരമറിയിക്കുമായിരുന്നു. അത്തരത്തിലൊരു കത്ത് ഇതുവരെ വത്തിക്കാനില്‍ നിന്ന് കിട്ടിയിട്ടില്ല.
ഈ സാഹചര്യത്തില്‍ ഇതുതെറ്റായ വാര്‍ത്തയാണെന്ന് കരുതുന്നതെന്നും പുരോഹിതന്‍ കൂടിയായ കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.
ഇതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മിഷണറീസ് ഒഫ് ജീസസ് സന്ന്യാസി സഭയാണ് കഴിഞ്ഞദിവസം കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.
ഈ വിഷയത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്.
Keywords: Bishop Franko mulakkal, Missionaries of Juesus
COMMENTS