ചെന്നൈ: ബി.ജെ.പി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഗവേഷകവിദ്യാര്‍ത്ഥിനിക്ക് ജാമ്യം ലഭിച്ചു. വിമാ...
ചെന്നൈ: ബി.ജെ.പി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഗവേഷകവിദ്യാര്‍ത്ഥിനിക്ക് ജാമ്യം ലഭിച്ചു.
വിമാനത്തില്‍ വച്ച് ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദര്‍രാജനെ കണ്ടപ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് സോഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.
തമിഴിസൈ സൗന്ദര്‍രാജന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതിനെതിരെ വിവിധ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വന്നിരുന്നു.
കലാപത്തിന് പ്രേരിപ്പിക്കുക, പൊതുമധ്യത്തില്‍ ശല്യമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് സോഫിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ക്കെതിരെ സോഫിയയുടെ പിതാവും പരാതി നല്‍കിയിട്ടുണ്ട്.

COMMENTS