ലക്‌നൗ: രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് കൈമാറിയതിന് ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍. ഉത്തര്‍പ...
ലക്‌നൗ: രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് കൈമാറിയതിന് ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് ജവാനെ പിടികൂടിയത്. മധ്യപ്രദേശില്‍ നിന്നുള്ള അച്യുതാനന്ദ് മിശ്രയാണ് അറസ്റ്റിലായത്. ജവാനെ ഹണിട്രാപ് ചെയ്യുകയായിരുന്നുവെന്ന് യു.പി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ഡിഫന്‍സ് റിപ്പോര്‍ട്ടര്‍ എന്ന അവകാശപ്പെട്ട് എത്തിയ സ്ത്രീക്ക് സൈന്യത്തിന്റെ ഓപ്പറേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഇയാള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് വാട്‌സ് ആപ് വഴി ബി.എസ്.എഫ് ക്യാമ്പിന്റെ ചിത്രങ്ങള്‍, യൂണിറ്റുകള്‍ എവിടെയാണെന്നുള്ള വിവരങ്ങള്‍ എല്ലാം ഇയാള്‍ നല്‍കുകയായിരുന്നു.
പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ആയിരുന്നു സ്ത്രീ ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാനി ദോസ്ത് എന്ന പേരിലാണ് സ്ത്രീയുടെ നമ്പര്‍ മിശ്ര ഫോണില്‍ സേവ് ചെയ്തിരുന്നത്.
മതപരിവര്‍ത്തനവും കശ്മീരുമാണ് മിശ്രയെ സ്വാധീനിച്ചിരുന്നത്. മിശ്രയ്‌ക്കെതിരെ ആവശ്യത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

COMMENTS