മെയില്‍ നഴ്‌സ് രോഗിയെയും എടുത്തു പുറത്തേയ്ക്കു ചാടി ആലപ്പുഴ: ചമ്പക്കുളത്ത് രോഗിയെ കയറ്റിയ ശേഷം ഓക്‌സിജന്‍ നല്കുന്നതിനിടെ സിലിണ്ടര്‍ പ...
മെയില്‍ നഴ്‌സ് രോഗിയെയും എടുത്തു പുറത്തേയ്ക്കു ചാടി
ആലപ്പുഴ: ചമ്പക്കുളത്ത് രോഗിയെ കയറ്റിയ ശേഷം ഓക്‌സിജന്‍ നല്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു 108 ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു.ചമ്പക്കുളം കൊണ്ടാക്കല്‍ വട്ടപ്പുള്ളിത്തറ മോഹനന്‍ നായര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. 65 വയസ്സായിരുന്നു. ഉഗ്രസ്‌ഫോടനത്തോടെയുള്ള അഗ്നിബാധയില്‍ സമീപത്തെ കടയും കാറും മൂന്നു ബൈക്കുകളും കത്തി നശിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടപ്പോള്‍ അകത്തുണ്ടായിരുന്ന മെയില്‍ നഴ്‌സ് സൈഫുദ്ദീന് ഗുരുതരമായി പൊള്ളലേറ്റു. ഡ്രൈവര്‍ക്കും പരിക്കുണ്ട്.
പൊട്ടിത്തെറിയുണ്ടായ ഉടന്‍ മോഹനന്‍ നായരെയും എടുത്തുകൊണ്ട് സൈഫുദ്ദീന്‍ പുറത്തേയ്ക്കുചാടി. ഇരുവരെയും ഉടന്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോഴേക്കും മോഹനന്‍ നായര്‍ മരിച്ചിരുന്നു. സ്‌ഫോടനത്തിനു പിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
വൈകുന്നേരം ചമ്പക്കുളം ഗവണ്‍െന്റ് ആശുപത്രിക്കടുത്തായിരുന്നു സംഭവം. ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.
Keywords: Alappuzha, Ambulance, Fire, Vandanam Medical College, Chambakkulam
COMMENTS