ചെന്നൈ: വിവാഹം കഴിയുന്നതോടെ നടിമാര്‍ക്ക് സിനിമയില്‍ പ്രാധാന്യം കുറയുന്നതായി നടി സാമന്ത. വിവാഹം കഴിയുന്നതോടെ മുപ്പതു വയസ്സിലും നടിമാരെ അമ്...
ചെന്നൈ: വിവാഹം കഴിയുന്നതോടെ നടിമാര്‍ക്ക് സിനിമയില്‍ പ്രാധാന്യം കുറയുന്നതായി നടി സാമന്ത. വിവാഹം കഴിയുന്നതോടെ മുപ്പതു വയസ്സിലും നടിമാരെ അമ്മ, അമ്മായി വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് സാമന്ത പറയുന്നു. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി.
നടന്‍ അക്കിനേനി നാഗചൈതന്യയുമായുള്ള വിവാഹശേഷവും സാമന്തയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. അവയെല്ലാം തന്നെ മികച്ച വിജയവും നേടുന്നുണ്ട്.
നടന്മാര്‍ക്ക് നടിമാരുടേതുപോലുള്ള ദുര്‍വിധി ഇല്ലെന്നാണ് സാമന്തയുടെ പക്ഷം. അവര്‍ക്ക് എത്ര പ്രായമായാലും നായകന്മാരായി തുടരാന്‍ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ മാറ്റി നിര്‍ത്തുന്നതുകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്നാണ് സാമന്തയുടെ അഭിപ്രായം.

COMMENTS