ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര് എന്ന റിയാലിറ്റി താരത്തിനു നേരെ...
ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര് എന്ന റിയാലിറ്റി താരത്തിനു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. നൃത്ത ക്ലാസ്സില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായ മോനു സെന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് നിരസിച്ചതാണ് പ്രതികാരത്തിനു കാരണം.
പെണ്‍കുട്ടിയെ ഫോണില്‍ വീടിനു വെളിയിലേക്ക് വിളിച്ച് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
COMMENTS