പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിനിടെ, വഞ്ചി തിരമാലയില്‍ പെട്ടു തകര്‍ന്നു നട്ടെല്ലിനു ഗുരുതര പരിക്കേറ്റ്...
പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിനിടെ, വഞ്ചി തിരമാലയില്‍ പെട്ടു തകര്‍ന്നു നട്ടെല്ലിനു ഗുരുതര പരിക്കേറ്റ് ഇന്ത്യന്‍ നാവികനും മലയാളിയുമായ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നു.
അഭിലാഷ് ടോമി സഞ്ചരിച്ച പായ്‌വഞ്ചി നാവിക സേനയുടെ പി 8 ഐ വിമാനം കണ്ടെത്തി. വഞ്ചിയുടെ ചിത്രം വിമാനത്തില്‍ നിന്നു പകര്‍ത്തി.
താന്‍ സുരക്ഷിതനാണെന്നും ശരീരം മരവിച്ച നിലയിലാണെന്നും അഭിലാഷ് സന്ദേശം നല്കി. കനത്തമഴയും പത്തടിയോളം ഉയരുന്ന തിരമാലയും നിമിത്തം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് അടുക്കാനാവുന്നില്ല. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഇവിടെ കാറ്റടിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ 7.50നാണ് വിമാനത്തില്‍ നിന്നു ചിത്രം പകര്‍ത്തിയത്. വിമാനത്തില്‍നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും ആദ്യം പായ്‌വഞ്ചിയിലെത്തിക്കാനാണ് ശ്രമം.
ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് സാത്പുര, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പക്ഷേ അടുത്തെത്താനാവുന്നില്ല.
ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചിട്ടുണ്ട്. ഈ കപ്പലില്‍ ഡോക്ടറുമുണ്ട്. ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോ ഓര്‍ഡിനേഷനും നാവികസേനയും രക്ഷാദൗത്യത്തിനുണ്ട്.
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെയുമയാണ് പായ്‌വഞ്ചി കണ്ടെത്തിയിരിക്കുന്നത്. കനത്ത കാറ്റുള്ളതിനാല്‍ ഇത് ഗതിമാറിപ്പോകാനും സാദ്ധ്യതയുണ്ട്. ഇതു രക്ഷാപ്രവര്‍ത്തകരെയും വിഷമിപ്പിക്കുന്നു.
ഫ്രാന്‍സിലെ ലെ സാബ്‌ലെ ദലോവ തുറമുഖത്തുനിന്ന് ജൂലായ് ഒന്നിനാണ് മത്സരം ആരംഭിച്ചത്. 19,444 കിലോമീറ്റര്‍ പിന്നിട്ടാണ് 83 ദിവസത്തിന് ശേഷം അഭിലാഷ് ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് അദ്ദേഹം അപകടത്തില്‍ പെട്ടത്.
ഏഷ്യയില്‍ നിന്നുള്ള ഏക മത്സരാര്‍ഥിയാണ് അഭിലാഷ്്. തുടങ്ങിയേടത്തു തന്നെ തിരിച്ചെത്തുകയാണ് ഉലകം ചുറ്റല്‍ മത്സരം.
Keywords: Indian Naval Commander Abhilash Tomy, international solo circumnavigation, Golden Globe Race, French fisheries patrol vessel, Osiris, Indian Navy, spokesperson, Navy aircraft, P-8i, Mauritius, S V Thuriya, Indian Ocean, Perth, Australia, Cape Comorin , Kanyakumari, HMAS Ballarat, Kirti Chakra awardee, Les Sables-d’Olonne, France
COMMENTS