തൃശൂര്‍: ഓണാഘോഷത്തിന്റെ സമാപനമെന്ന നിലയില്‍ നടത്താറുള്ള പുലികളിക്ക് തൃശൂര്‍ ജില്ലാ കളക്ടറും പൊലീസും അനുമതി നിഷേധിച്ചു. പ്രളയദുരന്തത്ത...
തൃശൂര്‍: ഓണാഘോഷത്തിന്റെ സമാപനമെന്ന നിലയില്‍ നടത്താറുള്ള പുലികളിക്ക് തൃശൂര്‍ ജില്ലാ കളക്ടറും പൊലീസും അനുമതി നിഷേധിച്ചു.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തന്നെ ഓണാഘോഷം ഒഴിവാക്കിയിരിക്കെ, പുലികളി വേണ്ടെന്ന നിലപാടിലായിരുന്നു ഔദ്യോഗിക പക്ഷം. എന്നാല്‍, പുലികളിപ്രേമികള്‍ പ്രതീകാത്മകമായ പുലികളിക്ക് അനുമതി തേടി.
ആഘോഷങ്ങളില്ലാതെ ചടങ്ങായി നടത്തണമെന്ന ആവശ്യത്തിന് ആദ്യം പൊലീസ് അനുകൂല നിലപാടെടുത്തിരുന്നു. 11 പുലികളും 11 മേളക്കാരുമായി വൈകീട്ട് അഞ്ചിന് നടുവിലാലില്‍ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിപ്പിക്കുന്ന വിധത്തിലായിരുന്നു കളി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ബോധവത്കരണത്തിനാണ് ഇക്കുറി കളി നടത്തുകയെന്നായിരുന്നു സംഘാടകരുടെ വാദം. ഇതനുസരിച്ച് പുലികളിയുടെ ചിത്രങ്ങളിട്ട് ജില്ലാ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ബോധവത്കരണമെന്ന നിലയില്‍ പോസ്റ്റു വന്നു. പൊലീസും പുലികളിക്കൊപ്പം എന്നായിരുന്നു ടാഗ്.
പുലികളി ആഘോഷമെന്ന നിലയില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം വന്നതോടെ കോര്‍പറേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇതിനെതിരേതിരിഞ്ഞു. അവര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.
ആഘോഷം നടക്കുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തി. ജില്ലാ ഭരണകൂടത്തില്‍ നിന്ന് അന്വേഷണം വന്നതോടെ പൊലീസ് വെട്ടിലായി. ആദ്യം നല്കിയ അനുമതി പൊലീസ് പിന്‍വലിച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം പാടില്ലെന്ന് സര്‍ക്കാരില്‍ നിന്നു നിര്‍ദ്ദേശമുണ്ടെന്നും അതനുസരിച്ച് പുലികളിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കമ്മിഷണര്‍ ആര്‍. യതീഷ്ചന്ദ്ര വ്യക്തമാക്കി.
ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നു ജില്ലാ കളക്ടര്‍ ടിവി അനുപമയും അറിയിച്ചു.
Keywords: Kerala Floods, Floods, Pulikali, Trissur, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS