പയ്യന്നൂര്‍: പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തങ്ങള്‍ക്ക് അവകാശപ്പെട്ട ഒരേക്കര്‍ ഭൂമി വിട്ടുകൊടുത്ത പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി ...
പയ്യന്നൂര്‍: പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തങ്ങള്‍ക്ക് അവകാശപ്പെട്ട ഒരേക്കര്‍ ഭൂമി വിട്ടുകൊടുത്ത പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാഹയ്ക്കു നാടെമ്പാടും നിന്ന് അനുമോദനം.
ഒരുപിടി മണ്ണിനു വേണ്ടി കൊലപാതകം ചെയ്യാന്‍ പോലും മടിക്കാത്തവരുടെ കണ്ണു തുറപ്പിക്കാന്‍ പോന്നതാണ്
ഷേണായി സ്‌കൂളിലെ പ്ലസ് വിദ്യാര്‍ഥിനി സ്വാഹയുടെ നടപടി.
പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് അച്ഛന്‍ നല്കിയ ഒരേക്കര്‍ ഭൂമിയാണ് അവര്‍ സര്‍ക്കാരിനു വിട്ടുകൊടുക്കുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പലിനു നല്കിയ കത്തിലാണ് ഒരേക്കര്‍ ഭൂമി സര്‍ക്കാരിനു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നു സ്വാഹയും ബ്രഹ്മയും അറിയിച്ചത്. പ്രിന്‍സിപ്പില്‍ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു.
ഈ വിവരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. സ്വാഹയ്ക്കും ബ്രഹ്മയ്ക്കും നാടെമ്പാടും നിന്ന് അനുമോദന പ്രവാഹമാണ്. 50 ലക്ഷം രൂപയോളം വിലവരുന്ന ഭൂമിയാണ് സ്വാഹയും ബ്രഹ്മയും നല്കുന്നത്.
മക്കളുടെ നടപടി തനിക്ക് ഏറെ സന്തോഷം പകരുന്നുവെന്നും അവര്‍ നാടിനാകെ മാതൃകയായതില്‍ സന്തോഷമുണ്ടെന്നും ശങ്കരന്‍ പ്രതികരിച്ചു.
Keywords: Kerala Floods, Floods, Swaha, Brahma, Payyannur, Kannur, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS