തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആംഡ് പൊലീസ് ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആംഡ് പൊലീസ് ഇന്‍പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എസ്.ഐ ഷിജുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ഒപ്പമുള്ള ചിത്രങ്ങളും മറ്റും കാണിച്ച് അദ്ദേഹവുമായി അടുപ്പമുള്ള ആളാണെന്നും, പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമാണെന്നും പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയിരിക്കുന്നത്. തലയോലപ്പറമ്പിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിയാക്കിത്തരാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവം അന്വേഷിച്ച ഡി.ഐ.ജി ഷെഫിന്‍ അഹമ്മദിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

COMMENTS