ന്യൂഡല്‍ഹി: വ്യഭിചാരക്കുറ്റത്തിനു പുരുഷനെ മാത്രം ശിക്ഷിക്കുന്ന നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി. പുരുഷനെ മാത്രം കുറ്റക്കാരനായി കാ...
ന്യൂഡല്‍ഹി: വ്യഭിചാരക്കുറ്റത്തിനു പുരുഷനെ മാത്രം ശിക്ഷിക്കുന്ന നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി. പുരുഷനെ മാത്രം കുറ്റക്കാരനായി കാണുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം.
ഭരണഘടനയുടെ 14 ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും സമത്വം ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ വ്യഭിചാരക്കുറ്റത്തിനു പുരുഷനെ മാത്രം കുറ്റവാളിയായി കാണുന്ന രീതി ഭരണഘടനയുടെ 14 ാം അനുച്ഛേദത്തിന് എതിരാണ്.
പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ലെന്നു പറഞ്ഞ കോടതി, ദാമ്പത്യം നിലനിര്‍ത്തുന്നതില്‍ പുരുഷനും ്‌സ്ത്രീക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്നും അഭിപ്രായപ്പെട്ടു.
ജോസഫ് ഷൈന്‍ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായത്.
Highlight: Supreme court verdict on prostitution case.

COMMENTS