തിരുവനന്തപുരം : വേണ്ടത്ര അദ്ധ്യയന ദിവസങ്ങള്‍ കിട്ടാതെ വന്ന സ്ഥിതിക്ക് വരുന്ന മാര്‍ച്ചില്‍ നടക്കേണ്ട എസ്എസ്എല്‍സി പരീക്ഷ നീട്ടിവച്ചു. മ...
തിരുവനന്തപുരം : വേണ്ടത്ര അദ്ധ്യയന ദിവസങ്ങള്‍ കിട്ടാതെ വന്ന സ്ഥിതിക്ക് വരുന്ന മാര്‍ച്ചില്‍ നടക്കേണ്ട എസ്എസ്എല്‍സി പരീക്ഷ നീട്ടിവച്ചു.
മാര്‍ച്ച് ആറിനു തുടങ്ങേണ്ടിയിരുന്ന പരീക്ഷ മാര്‍ച്ച് 13 തുടങ്ങി 27 വരെ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
മലബാര്‍ മേഖലയെ ഗ്രസിച്ച നിപ്പ ഭീതി നിമിത്തം സ്‌കൂളുകള്‍ ആഴ്ചകളോളം അടച്ചിടേണ്ടിവന്നിരുന്നു. തൊട്ടു പിന്നാലെ കനത്ത മഴയെ തുടര്‍ന്നും സ്‌കൂളുകള്‍ തുറക്കാനാവാതെ വന്നിരുന്നു.
പരീക്ഷ ഏപ്രിലിലേക്കു മാറ്റാനായിരുന്നു ആദ്യ ആലോചന. എന്നാല്‍, ഉന്നത പഠനത്തിനുള്ള മറ്റു പല കോഴ്‌സുകളുടെയും അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച ക്വാളിറ്റി ഇംപ്രൂവുമെന്റ് പ്രോഗ്രാം നിരീക്ഷണ സമിതി ഇക്കാര്യം നിരസിക്കുകയായിരുന്നു.
പരീക്ഷ മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കേണ്ടത് സര്‍ക്കാരാണ്.
keywords: SSLC, Examination, Kerala, Rain, Nipah
COMMENTS