കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പേരില്‍ സര്‍ക്കാരിതര ഏജന്‍സികള്‍ പിരിച്ചുകൊണ്ടിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്...
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പേരില്‍ സര്‍ക്കാരിതര ഏജന്‍സികള്‍ പിരിച്ചുകൊണ്ടിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല, ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
സന്നദ്ധ സംഘടനകളും മാധ്യമ സ്ഥാപനങ്ങളുമെല്ലാം പണം പിരിക്കുന്നുണ്ട്. ഈ തുക ദുരിതാശ്വാസത്തിനു തന്നെ എത്തുന്നുവെന്നു ഉറപ്പുവരുത്തണം.
ഈ പണം പിരിവ് നിരീക്ഷിക്കാന്‍ എന്തുസംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സുതാര്യമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രളയദുരിതാശ്വാസത്തിന് കിട്ടിയ പണം മറ്റാവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. വിനിയോഗിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എ.ജി വ്യക്തമാക്കി.
COMMENTS