പ്രതി മുഹമ്മദ്, ഷഹിനെ പ്രതി ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം വലത്ത് പെരിന്തല്‍മണ്ണ: പ്രളയവേളയില്‍ മലപ്പുറത്ത് മേലാറ്റൂരില്‍ ഒമ്പതുവയ...
പ്രതി മുഹമ്മദ്, ഷഹിനെ പ്രതി ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം വലത്ത്
പെരിന്തല്‍മണ്ണ: പ്രളയവേളയില്‍ മലപ്പുറത്ത് മേലാറ്റൂരില്‍ ഒമ്പതുവയസുകാരന്‍ മുഹമ്മദ് ഷഹീനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മങ്കരത്തൊടി സ്വദേശി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.
കുട്ടിക്കായി പൊലീസും ഫയര്‍ഫോഴ്‌സും ആനക്കയം പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീനെ ഈ മാസം 13നാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.
ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പിന്നീട് പൊലീസിന് കിട്ടി. കുട്ടിക്ക് പരിചയമുളള ആരോ ആവാം ഇതെന്ന് ഇതോടെ ഉറപ്പായി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു പ്രതി സമ്മതിച്ചു. കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ കുടുങ്ങുമെന്നു കരുതി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
കുട്ടിയുടെ സ്‌കൂള്‍ ബാഗും യൂണിഫോമും 20 കിലോമീറ്റര്‍ അകലെ ആനക്കയത്ത് പുഴയോരത്തുനിന്ന് കിട്ടിയിരുന്നു. കുട്ടിയുടെ തിരോധാനത്തിനു തുമ്പുണ്ടാക്കാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തിന് രൂപം നല്കി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രനാണ് കേസിന്റെ അന്വേഷണച്ചുമതല.
Keywords: Shaheen Absconding Case, Crime, Muhammed, Anakkayam, Kadalundi River
COMMENTS