കൊച്ചി: നെടുമ്പാശേരി വിമാനത്താവളം പ്രളയത്തില്‍ പൂട്ടിപ്പോയ പശ്ചാത്തലത്തില്‍ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസിന് ഒരുക്കമെല്ലാ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം പ്രളയത്തില്‍ പൂട്ടിപ്പോയ പശ്ചാത്തലത്തില്‍ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസിന് ഒരുക്കമെല്ലാം പൂര്‍ത്തിയായി.
കൊച്ചിയിലെ പഴയ വിമാനത്താവളമാണ് പിന്നീട് നാവികസേനയ്ക്കു വിട്ടുകൊടുത്തത്. ഇതാണ് ഇപ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി വീണ്ടും തുറക്കുന്നത്.
ഓഗസ്റ്റ് 21ന് ചൊവ്വാഴ്ച മുതല്‍ നടത്തുന്ന സര്‍വീസുകളുടെ സമയക്രമം ഇങ്ങനെ:
* ബംഗളൂരുവില്‍ നിന്നു രാവിലെ 7.30ന് പുറപ്പെട്ട് 8.50ന് കൊച്ചിയിലെത്തും.
* കൊച്ചിയില്‍ നിന്ന് രാവിലെ 9.40ന് പുറപ്പെട്ട് വിമാനം 11ന് ബംഗളൂരുവിലെത്തും.
* 11.40ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിലെത്തും.
* കൊച്ചിയില്‍ നിന്ന് 1.50ന് പുറപ്പെട്ട് 3.10ന് ബംഗളൂരുവിലെത്തും.
* രാവിലെ 9.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് തിരുച്ചിറപ്പള്ളി വഴി 11.50ന് കൊച്ചിയിലെത്തും.
* കൊച്ചിയില്‍ നിന്ന് 12.45ന് പുറപ്പെട്ട് 2.20ന് ചെന്നൈയിലെത്തും.
* വെളുപ്പിന് 5.35ന് ഹൈദരാബാദില്‍ നിന്ന് തിരിച്ച് 7.55ന് കൊച്ചിയിലെത്തും.
* കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് തിരിച്ച് 11.05ന് ഹൈദരാബാദിലെത്തും.
70 സീറ്റുള്ള ചെറുവിമാനങ്ങളാണ് ഈ സര്‍വീസുകള്‍ക്കെല്ലാം ഉപയോഗിക്കുക. വലിയ വിമാനങ്ങള്‍ നാവിക സേനാ താവളത്തില്‍ ഇറങ്ങാന്‍ പ്രയാസമാണ്.
Keywords: Kerala Floods, Navy, Naval Airport, Floods, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS