കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ ജയില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാമുകനൊപ്പം...
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ ജയില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി അച്ഛനേയും അമ്മയേയും മകളെയും എലിവിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയാണ് സൗമ്യ . വനിതാ സബ് ജയിലില്‍ തടവിലായിരുന്നു . മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മകളേയും മാതാപിതാക്കളേയും കൊന്ന ശേഷം സൗമ്യം വിഷം കഴിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനല്ല, മറിച്ച് കൊലപാതകങ്ങളില്‍ തന്നില്‍ സംശയമുണ്ടാവാതിരിക്കാനാണ് സൗമ്യ വിഷം കഴിച്ചതെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സൗമ്യയുടെ അയല്‍ക്കാരുള്‍പ്പടെ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സൗമ്യ കുറ്റം സമ്മതിച്ചത്.
ഒന്നിലധികം കാമുകന്മാരുണ്ടായിരുന്ന സൗമ്യ, വഴിവിട്ട ജീവിതത്തിന് വീട്ടുകാര്‍ തടസ്സമാണെന്നു കണ്ട് അവരെ കൊല്ലുകയായിരുന്നു. ആദ്യം മകള്‍ക്കാണ് വിഷം കൊടുത്തത്. ദിവസങ്ങള്‍ക്കുശേഷം അച്ഛനമ്മമാരെയും ഇതേ തരത്തില്‍ കൊലപ്പെടുത്തുകയായിരുന്നു.
സൗമ്യ മാത്രമാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാമുകന്മാരെയെല്ലാം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
ഇതിനു മുന്‍പും ആത്മഹത്യാ പ്രവണത കാണിച്ച സൗമ്യ മരിക്കാനിടയായത് ജയില്‍ അധികൃതരുടെ വീഴ്ചയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
COMMENTS