തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി, മഴയുടെ തോതു കുറയുന്നു. ഇതോടെ, എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍, പത്തനംതിട്ട...
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി, മഴയുടെ തോതു കുറയുന്നു. ഇതോടെ, എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടിലേക്കു മാറി.
ഇന്നുകൊണ്ട് കനത്ത മഴ ഒഴിയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടിലേക്കു മാറിയിട്ടുണ്ട്.
ഇന്നലെയാണ് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നുവെങ്കിലും ചെറുതോണി ഡാമിലെ രണ്ടു ഷട്ടറുകള്‍ അടച്ചു. ഇതോടെ, പെരിയാറില്‍ ജലനിരപ്പ് താഴുകയും ആലുവയിലും മറ്റും പല കേന്ദ്രങ്ങളിലും വെള്ളമിറങ്ങാന്‍ തുടങ്ങിയതും ആശ്വാസമായിട്ടുണ്ട്.
Keywords: Kerala Floods, Army, Chengannur, Navy, Pandanadu
COMMENTS