പ്രളയത്തില്‍ അമര്‍ന്ന കൊച്ചി. ഒരു ആകാശക്കാഴ്ച തിരുവനന്തപുരം: സംസ്ഥാനം കനത്ത പ്രളയത്തിലമര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട്, ആലപ്...
പ്രളയത്തില്‍ അമര്‍ന്ന കൊച്ചി. ഒരു ആകാശക്കാഴ്ച
തിരുവനന്തപുരം: സംസ്ഥാനം കനത്ത പ്രളയത്തിലമര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതാണിത്. വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയു റെഡ് അലര്‍ട്ട് തുടരും.
ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11 വരെയാണ് റെഡ് അലര്‍ട്ട്.
കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
* ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെ മലയോരമേഖലയിലേക്കുള്ള ഓഴിവാക്കണം.Keywords: Kerala, Flood, Idukki dam, Mullaperiyar, Rain
* ബീച്ചുകളില്‍ കടലില്‍ ഇറങ്ങരുത്.
* പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാമെന്നതിനാല്‍ ജാഗ്രത വേണം. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങരുത്.#SAR and #FloodRelief in progress by Navy Seaking 42C #OpMadad in Wayanad, Kerala post heavy rains and flash floods @DefenceMinIndia @IAF_MCC @adgpi @PMOIndia @SpokespersonMoD @CMOKerala pic.twitter.com/6AMaCKXGzm
— SpokespersonNavy (@indiannavy) August 10, 2018
* മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കരികില്‍ വാഹനനങ്ങള്‍ നിര്‍ത്തരുത്.
* മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്.
* ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ വൈകരുത്.
* പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ മാത്രമേ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കു പോകാവൂ.
* പുഴകളിലും തോടുകളിലും വെള്ളകെട്ടിലും കുട്ടികള്‍ ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.
COMMENTS