മന്ത്രി തിരിച്ചു കേസ് കൊടുത്തപ്പോള്‍ യുവതി കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചു, അന്വേഷണം തുടരുക തന്നെ ചെയ്യുമെന്ന് പൊലീസ് ഗുവാഹതി:...
മന്ത്രി തിരിച്ചു കേസ് കൊടുത്തപ്പോള്‍ യുവതി കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചു, അന്വേഷണം തുടരുക തന്നെ ചെയ്യുമെന്ന് പൊലീസ്
ഗുവാഹതി: ഭര്‍ത്താവില്ലാത്ത ദിവസം വീട്ടില്‍ ചെന്ന് യുവതിയെ മാനഭംഗപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹയ്‌നെതിരെ കേസ്.
അസമിലെ നഗോണ്‍ ജില്ലയില്‍ താമസിക്കുന്ന 24 കാരിയാണ് 67 കാരനായ മന്ത്രിക്കെതിരേ കേസ് കൊടുത്തത്. അധികം വൈകാതെ യുവതിക്കെതിരേ മന്ത്രി ബഌക് മെയിലിംഗിനു കേസ് ഫയല്‍ ചെയ്തു. ഇതോടെ യുവതി കേസ് പിന്‍വലിക്കുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്തു.
എന്നാല്‍, കിട്ടിയ കേസുമായി മുന്നോട്ടു പോകുമെന്നാണ് അസം പൊലീസ് പറയുന്നത്. മാനഭംഗത്തിനു പുറമേ, യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും മന്ത്രിക്കെതിരേ കേസെടുത്തു.
വളരെ കാലമായി മന്ത്രിയും യുവതിയും പരിചയമുള്ളവരാണ്. യുവതിയുടെ വീട്ടില്‍ മന്ത്രി പോവുകയും പതിവായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
യുവതി വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെന്നും എന്നാല്‍ അന്വേഷണം തുടരുമെന്നും നഗോണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആനന്ദ ദാസ് പറഞ്ഞു. ആവശ്യമെങ്കില്‍ മന്ത്രിയെ അറസ്റ്റുചെയ്യുമെന്നും പൊലീസ് പറയുന്നു.
എന്നാല്‍, കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്നാണ് നഗോണ്‍ ഡെപ്യൂട്ടി എസ്.പി സബിത ദാസ് പ്രതികരിച്ചത്.
ബിജെപി അംഗമായ രാജെന്‍ ഗൊഹയ്ന്‍ 1999 മുതല്‍ നവ്‌ഗോങില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
Assam police have registered a case against Minister of State for Railways Rajen Gohain for allegedly raping and threatening a 24-year old married woman in Nagaon district, a senior police officer said on Friday.
Gohain has also filed complaints of blackmailing against the woman and her family, his officer on special duty Sanjiv Goswami said when contacted. He claimed that the case against the minister has been withdrawn.
Asked about it, Nagaon police station officer-in-charge Ananta Das said the woman had pleaded to withdraw the case in the court but the "case still stands, we will do our own investigation".
Keywords: Assam police, Minister of State for Railways, Rajen Gohain , married woman, Nagaon district, senior police officer, blackmailing , Sanjiv Goswami, Ananta Das, cour, investigation
COMMENTS