സ്വന്തം ലേഖകന്‍ വണ്ടിപ്പെരിയാര്‍: മാരകമായ പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തമാകുന്നതിനു മുന്‍പ് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നു ജ...
സ്വന്തം ലേഖകന്‍
- വണ്ടിപ്പെരിയാര്‍: മാരകമായ പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തമാകുന്നതിനു മുന്‍പ് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നു ജലം മുന്നറിയിപ്പില്ലാതെ സ്പില്‍ വേ വഴി തുറന്നുവിട്ടും തോന്നുമ്പോള്‍ അടച്ചും തമിഴ്‌നാട് കേരളത്തിന്റെ ക്ഷമ പരിശോധിക്കുന്നു.
ജലനിരപ്പ് 140.05 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് നാലു ഷട്ടറുകള്‍ രണ്ടടി വീതവും രണ്ടു ഷട്ടര്‍ ഒരടിയും തുറന്നു. ഇതോടെ പരിസരവാസികള്‍ വീണ്ടും പരിഭ്രാന്തരായി.
ജനരോഷം ശക്തമായതോടെ തമിഴ്‌നാട് സ്പില്‍ വേ ഷട്ടറുകളില്‍ അഞ്ചെണ്ണവും താഴ്ത്തുകയും ഒരെണ്ണം ഒരടി തുറന്നുവയ്ക്കുകയും ചെയ്തു.
നിലവില്‍ 2207 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടുപോവുകയും 173 ഘന അടി വെള്ളം പെരിയാറിലേക്കു തുറന്നുവിടുകയുമാണ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ 140 ഘന അടി വെള്ളം നിറുത്തിക്കൊണ്ട്, ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള ഡാം സുരക്ഷിതമെന്നു വരുത്തിത്തീര്‍ക്കാനാണ് ഈ പ്രതിസന്ധി ഘട്ടത്തിലും തമിഴ്‌നാട് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞുവെങ്കിലും സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2400.07 അടിയിലേക്കു താണു. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ ചെറുതോണിയില്‍ 2,3,4 ഷട്ടറുകള്‍ ആറു മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞിട്ടുണ്ട്.
Keywords: Kerala Floods, Floods, Mullaperiyar Dam, Idukki Dam, Spillway Shutter, Vandiperiyar, Pinarayi Vijayan, Kerala Government
COMMENTS