സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രളയജലം പതിയെ താഴാന്‍ തുടങ്ങിയതോടെ, കേരളത്തില്‍ ട്രെയിന്‍ ഗതാഗതം ചെറിയ തോതില്‍ പുനരാരംഭിക്കാന്‍ നീക്കം ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയജലം പതിയെ താഴാന്‍ തുടങ്ങിയതോടെ, കേരളത്തില്‍ ട്രെയിന്‍ ഗതാഗതം ചെറിയ തോതില്‍ പുനരാരംഭിക്കാന്‍ നീക്കം തുടങ്ങി. കോട്ടയം വഴിയാണ് ഇപ്പോള്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ശ്രമം.
തിരുവനന്തപുരത്തു നിന്ന് വേണാട് എക്‌സ്പ്രസ് ഇന്നു രാവിലെ അഞ്ചിന് പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ ആറിനു തിരിച്ചിട്ടുണ്ട്.
തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം റൂട്ടില്‍ 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്.
എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ സഹായ വസ്തുക്കളുമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും പന്ത്രണ്ടിനും പുറപ്പെടുന്നുണ്ട്. യാത്രക്കാര്‍ക്കും ഇതില്‍ പോകാവുന്നതാണ്.
എറണാകുളത്തിനപ്പുറത്തേയ്ക്ക് ഇനിയും ട്രെയിനുകള്‍ ഓടിക്കാനാവാത്ത സ്ഥിതിയാണ്. എറണാകുളത്തിനും കോഴിക്കോടിനുമിടയ്ക്കു പലേടത്തും പാളങ്ങളും പാലങ്ങളും വെള്ളം മൂടിക്കിടക്കുകയാണ്. കൊല്ലം ചെങ്കോട്ട പാതയിലും ഗതാഗതം നടക്കുന്നില്ല. ഷൊര്‍ണൂരില്‍ നിന്നു പാലക്കാട് ഭാഗത്തേയ്ക്കും ട്രെയിന്‍ ഓടിക്കാനാവാത്ത സ്ഥിതിയാണ്.
റെയില്‍വേ സ്‌റ്റേഷനുകളില്‍ ആയിരങ്ങളാണ് രക്ഷതേടി തമ്പടിച്ചിരിക്കുന്നത്. പുറപ്പെടുന്ന ട്രെയിനുകളെല്ലാം യാത്രക്കാരെക്കൊണ്ടു തിങ്ങിനിറഞ്ഞിരിക്കുകയാണ്.
പ്രളയബാധിത മേഖലകളില്‍ നിന്നു മറുനാടന്‍ തൊഴിലാളികളും രക്ഷപ്പെട്ടു നാട്ടിലേക്കു പോവുകയാണ്. ഇതും തിരക്ക് നിയന്ത്രണാതീതമാകാന്‍ കാരണമായിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം മധുര വഴി ചെന്നൈയിലേക്കാണ് ഏറ്റവുമധികം തിരക്ക്. എങ്ങനെയും ചെന്നൈയിലെത്തി അവിടെനിന്നു സ്വന്തം നാടുകളിലേക്കു പോകാനാണ് തൊഴിലാളികളുടെ ശ്രമം. കേരളത്തില്‍ കുടങ്ങിപ്പോയ വിനോദസഞ്ചാരികളും ഇത്തരത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.
Keywords: Kerala Floods, Trains, Kottayam, Ernakulam

COMMENTS