കൊല്ലം: പത്തനപുരത്ത് ഗൃഹനാഥന്റെ മരണം കൊലപാതകമെന്നു കണ്ടെത്തല്‍. അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രാജനെയാണ് വാടകവീട്ടിനുള്ളില്‍ തൂങ്ങി മരിച്ച...
കൊല്ലം: പത്തനപുരത്ത് ഗൃഹനാഥന്റെ മരണം കൊലപാതകമെന്നു കണ്ടെത്തല്‍. അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രാജനെയാണ് വാടകവീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രാജന്റെ ഭാര്യ മഞ്ജുവിനെയും കാമുകന്‍ രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാസം 24നാണ്. ഭര്‍ത്താവ് തൂങ്ങിനില്‍ക്കുന്ന വിവരം മഞ്ജുവാണ് നാട്ടുകാരെ അറിയിച്ചത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന നിലയിലായതിനാല്‍ നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
കയര്‍ കഴുത്തില്‍ മുറുകിയാണ് മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പിന്നീട് പൊലീസ് ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്താകുന്നത്. മക്കളെ ചോദ്യം ചെയ്തതും നിര്‍ണ്ണായകമായി.
ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. തറ വൃത്തിയാക്കുന്ന ലോഷന്‍ മദ്യത്തില്‍ കലര്‍ത്തി നല്‍കി രാജനെ ബോധം കെടുത്തി. അബോധാവസ്ഥയിലായ രാജനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കയറില്‍ കെട്ടിത്തൂക്കി.
കാമുകന്‍ രഞ്ജിത്ത് നേരത്തെ പീഡനക്കേസില്‍ പ്രതിയാണ്. മഞ്ജുവിന്റെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പു പ്രകാരമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
Highlight: Man was murdered by wife and her lover at Pathanapuram in Kollam

COMMENTS