സലാല: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നാപ്കിനുകള്‍ക്കു പുറമേ ഗര്‍ഭനിരോധന ഉറകള്‍ കൂടി വിതരണം ചെയ്യണമെന്നു കമന്റിട്ട കോഴിക്കോട് സ്വദേശ...
സലാല: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നാപ്കിനുകള്‍ക്കു പുറമേ ഗര്‍ഭനിരോധന ഉറകള്‍ കൂടി വിതരണം ചെയ്യണമെന്നു കമന്റിട്ട കോഴിക്കോട് സ്വദേശിയെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
നരിക്കുനി സ്വദേശി രാഹുല്‍ സിപി പുത്തലത്തിനാണ് പണി തെറിച്ചത്. ഇയാളുടെ മാന്യതയ്ക്കു നിരക്കാത്ത കമന്റിനെതിരേ വന്‍ പ്രതിഷേധമാണ് സൈബര്‍ ലോകത്ത് അലയടിച്ചത്.
ദുരിതത്തില്‍ നാടു മുങ്ങിക്കിടക്കുമ്പോഴും അതിനെതിരേ പോലും മോശം കമന്റുകള്‍ ഒരു വിഭാഗം നടത്തുന്നുണ്ട്. അത്തരക്കാരുടെ കൂടത്തില്‍ പെട്ട രാഹുല്‍ പക്ഷേ, പ്രതീക്ഷിക്കാത്തത പണിയാണ് ഇരന്നു വാങ്ങിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാനിട്ടറി നാപ്കിന്‍ വേണമെന്ന പോസ്റ്റിനു താഴെയാണ്, നാപ്കിനുകള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്ക്കണമെന്ന് ഇയാള്‍ കമന്റിട്ടത്.
ഈ കമന്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. സംഗതി പുലിവാലായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് പറഞ്ഞു തലയൂരാനായി ഇയാളുടെ ശ്രമം.
എന്നാല്‍, ഇയാളെ പിരിച്ചുവിടണമെന്ന് ലുലു ഗ്രൂപ്പിന്റെ പേജില്‍ വ്യാപക ആവശ്യമുയര്‍ന്നു. ഇതോടെ, ഇയാളെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
നാട്ടില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റിട്ടത് അംഗീകരിക്കില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല.
തങ്ങളുടെ മൂല്യത്തിനും സംസ്‌കാരത്തിനും ചേര്‍ന്നതല്ല രാഹുലില്‍ നിന്നുണ്ടായ നടപടി. ലുലു ഗ്രൂപ്പും സിഎംഡി യൂസഫലിയും പ്രളയത്തില്‍ പെട്ടവരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്പനി അറിയിച്ചു.
Keywords: Kerala Floods, Floods, Lulu Group, Rahul Puthalath, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS