ന്യൂഡല്‍ഹി: ദുരന്തങ്ങളുണ്ടാകുമ്പോള്‍ ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായം സ്വീകരിക്കുന്നതിനു നയപരമായ തടസമുണ്ടെന്...
ന്യൂഡല്‍ഹി: ദുരന്തങ്ങളുണ്ടാകുമ്പോള്‍ ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായം സ്വീകരിക്കുന്നതിനു നയപരമായ തടസമുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് ദുരന്തനിവാരണനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ നല്‍കുന്ന വിദേശസഹായം സ്വീകരിക്കാം.
മോദി സര്‍ക്കാര്‍ തന്നെയാണ് 2016 ല്‍ നിയമം ഭേദഗതി ചെയ്ത് ഇളവു കൊണ്ടുവന്നത്. ദുരന്തബാധിത സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാരിനു തീരുമാനം എടുക്കാം.
2016 ലെ ദുരന്തനിവാരണനയത്തിന്റെ ഒമ്പതാം അധ്യായത്തിലാണ് രൂക്ഷമായ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായം സ്വീകരിക്കാമെന്നു പറയുന്നത്.
ഈ സാഹചര്യത്തില്‍ യുഎഇ സര്‍ക്കാര്‍ കേരളത്തിനു വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ നയപരമായ തടസമുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം വിവാദമാകുന്നു. 700 കോടിയാണ് യുഎഇ വാഗ്ദാനം ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ 500 കോടിയാണ് കേരളത്തിനു അനുവദിച്ചത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു 500 കോടി അപര്യാപ്തമാണെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നും കേരള സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
യുഎഇക്കു പുറമെ ജപ്പാന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളും സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നിരുന്നു. വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം രാജ്യങ്ങളുടെ എംബസികളെ അറിയിക്കുകയും ചെയ്തു.
ദുരന്തങ്ങള്‍ ഉണ്ടായാല്‍ രാജ്യം ഒറ്റയ്ക്കു നേരിടും എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വിദേശസഹായം സ്വീകരിക്കാമെന്ന നയത്തിലെ ഇളവു ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി.
Highlight: Kerala floods foreign aid controversy.

COMMENTS