ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ സംസ്‌കാരം മെറീന ബീച്ചില്‍ തന്നെ നടക്കും. മദ്രാസ് ഹ...
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ സംസ്‌കാരം മെറീന ബീച്ചില്‍ തന്നെ നടക്കും. മദ്രാസ് ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച വിധി പ്രസ്താവിച്ചിരിക്കുന്നത്.
സംസ്‌കാരം മറീന ബീച്ചില്‍ നടത്തുന്നതിനെതിരെ അഞ്ചു ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നാലെണ്ണവും ഇന്നലെ തന്നെ പിന്‍വലിച്ചിരുന്നു. സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡി.എം.കെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം ഒരുക്കണമെന്ന് മക്കളും കുടുംബാംഗങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും അവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിനനുവദിക്കാതെ ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു.

COMMENTS