ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പ...
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ച് പോയതിനുശേഷം പൊലീസ് സുരക്ഷാക്രമീകരണം കുറച്ചിരുന്നു. അതാണ് ജനം മൃതദേഹത്തിനടുത്തേക്ക് ഇരച്ചെത്താന്‍ കാരണമായത്.
പൊലീസിന്റെ ഈ നടപടിക്കു പിന്നില്‍ സര്‍ക്കാരാണെന്ന് ഡി.എം.കെ ആരോപിച്ചു.
പിന്നീട് പൊലീസിന് ആളുകളെ നിയന്ത്രിക്കാന്‍ ലാത്തിവീശേണ്ടിവന്നു.

COMMENTS