സമയമായി... കലൈഞ്ജര്‍ കരുണാനിധി ദീപക് നമ്പ്യാര്‍ ചെന്നൈ: തമിഴകത്തിന്റെ ഹൃദയം പൊട്ടുന്ന വാര്‍ത്തയെത്തി. കലൈഞ്ജര്‍ കരുണാനിധി യാത്രയായ...
സമയമായി... കലൈഞ്ജര്‍ കരുണാനിധി
ചെന്നൈ: തമിഴകത്തിന്റെ ഹൃദയം പൊട്ടുന്ന വാര്‍ത്തയെത്തി. കലൈഞ്ജര്‍ കരുണാനിധി യാത്രയായി. അദ്ദേഹത്തിനു 94 വയസ്സായിരുന്നു.
ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ഇന്നു വൈകുന്നേരം ആറര മണിയോടെയായിരുന്നു അന്ത്യം. ആശുപത്രി പുറത്തുവിട്ട ബുള്ളറ്റിനിലാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
കരുണാനിധിക്ക് മറീനാ ബീച്ചില്‍ സ്മാരകം ഒരുക്കുന്നതിനു സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മകനും ഡിഎംകെ വൈസ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പളനിസ്വാമിയെ വൈകുന്നേരത്തോടെ സന്ദര്‍ശിച്ചിരുന്നു.
കരുണാനിധിയുടെ മകള്‍ കനിമൊഴി, മകന്‍ എം കെ അഴഗിരി, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കള്‍ മുഖ്യമന്ത്രി പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. ഈ കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. തമിഴകത്തെ പ്രധാനനേതാക്കള്‍ക്കെല്ലാം മറീനയിലാണ് അന്ത്യവിശ്രമസ്ഥാനം.
കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ ഇന്നലെ തന്നെ വെളിപ്പെടുത്തിയിരുന്നു.
കരുണാനിധിയുടെ നില ഗുരുതരമാണെന്നറിഞ്ഞതു മുതല്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും അതീവദുഃഖിതരായിരുന്നു. മരണവാര്‍ത്ത താങ്ങാനാവാതെ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷ കര്‍ക്കശമാക്കിയിട്ടുണ്ട്.
കരുണാനിധിയുടെ ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്ന കാവേരി ആശുപത്രി പരിസരത്ത് പാര്‍ട്ടിവര്‍ത്തകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ 1200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷാനില കണക്കിലെടുത്ത് അവധിയില്‍ പോയപൊലീസുകാരെ തിരിച്ചുവിളിക്കുന്നുണ്ട്. എല്ലാ പൊലീസുകാരോടും യൂണിഫോമില്‍ ഹാജരാകാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
ഇതിനിടെ, അന്ത്യയാത്രാ ചടങ്ങുകള്‍ നടത്തേണ്ട രാജാജി ഹാള്‍ പൊലീസ് നിയന്ത്രണത്തിലാക്കി. സംസ്‌കാര ചടങ്ങുകള്‍ എപ്പോഴായിരിക്കുമെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
DMK chief M Karunanidhi passed away this evening at Kavery hospital in Chennai.
DMK chief, M Karunanidhi, extremely critical, Kavery hospital, Kalaignar, Dr M Karunanidhi , DMK, working president, M K Stalin, Chief Minister K Palaniswami, Kanimozhi, Rajathi Ammal, Alagiri, Tamil Nadu, chief minister, hospital, blood pressure, general health
COMMENTS