ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ മുത്തുവേല്‍ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി. അദ്ദേഹത്തിന്റെ അടുത്ത 24 ...
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ മുത്തുവേല്‍ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി. അദ്ദേഹത്തിന്റെ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
Outside visuals from Chennai's Kauvery hospital where DMK chief M Karunanidhi is admitted. #TamilNadu pic.twitter.com/TQLSwBqOfE— ANI (@ANI) August 6, 2018
അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുക വെല്ലുവിളി തന്നെയാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധി ചികിത്സയില്‍ കഴിയുന്നത്.
Chennai's Kauvery Hospital issues the medical bulletin of DMK Chief M Karunanidhi; states a decline in his medical condition. #TamilNadu pic.twitter.com/CSCUfOuE49— ANI (@ANI) August 6, 2018
മക്കളും ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ആശുപത്രിയിലുണ്ട്. ആശുപത്രിക്കു പുറത്ത് നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും തമ്പടിച്ചിരിക്കുകയാണ്.
ഭാര്യ ദയാലു അമ്മാളും അശുപത്രിയിലെത്തി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ പിന്നെ ദയാലു അമ്മാള്‍ കാണാനെത്തുന്നത് ആദ്യമായാണ്.
Keywords: Karunanidhi, Tamilnadu,DMK, Kavery Hospital
COMMENTS